Advertisement
വാർത്ത

തെരുവ് നായകൾക്ക് ഭക്ഷണം നൽകി കളക്ടർ,മനുഷ്യരോടു മാത്രമല്ല സഹജീവികളോടും കരുതല്‍ വേണം

Advertisement

എല്ലാവരും ലോക്ക് ടൗണിന്റെ ഭാഗമായി വീട്ടിൽ തന്നെ ആയതോട് കൂടി പട്ടിണിയിൽ ആയത് തെരുവിൽ അലയുന്ന നായ്ക്കളും മറ്റു ജീവികളും ആണ്.ഇങ്ങനെ ഭക്ഷണവും വെള്ളവുമില്ലാതെ എറണാകുളം ജില്ലയിലെ തെരുവുകളിൽ അലയുന്ന നായകൾക്കും പൂച്ചകൾക്കും ഭക്ഷണവും വെള്ളവും എത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം.ഇതിന്റെ ഭാഗമായി തെരുവ് നായകൾക്ക് ഭക്ഷണം നൽകി ജില്ലാ കലക്‌ടർ എസ് സുഹാസ്.കോവിഡ് കാലത്ത് സഹ ജീവികളോടും കരുതൽ വേണമെന്ന് കളക്‌ടർ പറഞ്ഞു.

ജില്ലയിലെ തെരുവ് നായ്ക്കൾ കൂടുതൽ ഉള്ള സ്ഥലം കണ്ടെത്തി ആണ് ഭക്ഷണം നൽകുന്നത് .ജില്ലാ ഭരണകൂടത്തിന്റെയും മൃഗ സംരക്ഷണ വകുപ്പിന്റെയും കീഴിൽ ജില്ലയിലെ ചില കൂട്ടായ്മയിലെ സംഘാടകർ ആണ് ഇതിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.മൃഗ സംരക്ഷണ വകുപ്പും തെരുവില്‍ കഴിയുന്ന മൃഗങ്ങളുടെ ഭക്ഷണ സൗകര്യമുള്‍പ്പടെ ഒരുക്കാന്‍ മുന്‍ പന്തിയിലുണ്ട്. അതിനായി ഹെല്‍പ് ലൈന്‍ നമ്പറും ആരംഭിച്ചു കഴിഞ്ഞു. തെരുവില്‍ കഴിയുന്ന മൃഗങ്ങളെ സംബന്ധിച്ച വിവരങ്ങളും തെരുവു മൃഗങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്നതില്‍ ഉണ്ടാവുന്ന തടസങ്ങളും 9995511742 എന്ന നമ്പറില്‍ വിളിച്ചറിയിക്കാം.

Advertisement
Advertisement