Advertisement
സ്റ്റാർട്ടപ്പ്

ഐടി ഫീൽഡിൽ നിന്നും ബിസിനസ്സിലേക്ക് | തമീമിന്റെ BFILLS HONEY BRAND

Advertisement

തേനീച്ചയോടുള്ള കൗതുകം വളർന്നത് BFILLS എന്ന ഹണി ബേസ്ഡ് ബ്രാൻഡിലേക്ക്.കണ്ണൂർ സ്വദേശി തമീമിന്റെ സംരംഭം ആണ് BFILLS.ഇന്ത്യയിൽ ലഭ്യമായ വിവിധ തേനുകളും, തേൻ ചേർത്ത് നിർമ്മിച്ച കാശ്മീരി ഗുൽകണ്ട്,ഹണി ചില്ലി പിക്കിൽ, ഹണി ഡ്രൈ ഫ്രൂട്ട്സ് മുറബ്ബ, തേൻ നെല്ലിക്ക എന്നിങ്ങനെ ഉള്ള ഹണി ഉത്പന്നങ്ങളും വിപണിയിൽ എത്തിക്കുന്നു. 11 സംസ്ഥാനങ്ങളിലായി വിവിധ ഡ്രൈ ഫ്രൂട്സ് ബ്രാൻഡ് ചെയിനുകളുടെ 250 ൽ അധികം വരുന്ന സ്റ്റോറുകളിലൂടെയും ആമസോൺ, സ്വന്തം ഇ കോമേഴ്‌സ് വെബ്സൈറ്റ് എന്നിവയിലൂടെയും ആണ് വില്പന. 6 ലക്ഷം രൂപയിൽ തുടക്കമിട്ട ബിസിനസ്സിന്റെ മൂല്യം കണക്കാക്കുന്നത് ഏകദേശം 8.72 കോടി രൂപക്ക് മുകളിൽ ആണ്.

ഐടി സെക്ടറിൽ വെബ് ഡിസൈനർ ആയി വർക്ക് ചെയ്തു കൊണ്ടിരുന്ന തമീമിന്റെ ലൈഫിലേക്ക് തേനീച്ചകൾ കടന്നു വരുന്നത് 2020 കോവിഡ് ടൈമിൽ ആണ്. ക്വാറന്റൈനിൽ ആയിരുന്ന ഒരു വേണ്ട പെട്ട ഫാമിലിക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകിയിരുന്ന തമീമിനോട് അവർ തേനും കരിംജീരകവും ആവശ്യപ്പെട്ടു. മാർക്കറ്റിൽ വിശ്വസിക്കാവുന്നത് കിട്ടാതെ വന്നപ്പോൾ, തേനീച്ച കർഷകരുടെ കയ്യിൽ നിന്നും നേരിട്ട് വാങ്ങുവാൻ അന്വേഷിച്ച് ചെന്നു. കർഷകർ തേനീച്ച കൃഷിയെ പറ്റിയും തേനീച്ചകളെ പറ്റിയും വിശദീകരിച്ചു നൽകി. അങ്ങനെ ആണ് തേനീച്ചകളോടുള്ള ഒരു കൗതുകം സ്റ്റാർട്ട് ആവുന്നത്. തൊട്ടടുത്ത ദിവസം തന്നെ വീടിന്റെ മുകളിൽ ഒരു ഇലക്ട്രിക്കൽ പൈപ്പിനുള്ളിലൂടെ ഒരു പ്രാണി കേറി ഇറങ്ങി പോകുന്നത് ശ്രദ്ധയിൽ പെട്ടു. സ്വിച്ച് ബോർഡ് തുറന്നു നോക്കിയപ്പോൾ ചെറു തേനീച്ചകൾ ആയിരുന്നു. അതിന്റെ കൂട് നശിപ്പിക്കാതെ അതിനെ മറ്റൊരു ബോക്സിലേക്ക് മാറ്റി വീട്ടിൽ ഒരിടത്തു സ്ഥാപിച്ചു. യൂട്യൂബ് ഒക്കെ നോക്കിയും ഖാദി ബോർഡിന്റെയും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും(KVK) ക്ലാസ് അറ്റൻഡ് ചെയ്തും തേനീച്ച കൃഷിയെ പറ്റി കൂടുതൽ മനസ്സിലാക്കി. ബിസിനസ്സിൽ പങ്കാളിയും തുടക്കം മുതൽക്കേ കൂടെ നിന്ന് നേതൃത്വം നൽകുകയും, തേനീച്ചകളുടെ കാര്യത്തിൽ ഗൈഡും ആയിരുന്ന, തമീമിന്റെ ഉപ്പയുടെ അനുജൻ അഹമ്മദ് ബഷീർ ന്റെ കൂടി സഹായത്തോടെയാണ് ബിസിനസ്സ് എന്ന ആശയത്തിലേക്ക് കടന്നുവരുന്നത്.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ വിവിധ കാലാവസ്ഥകളിൽ ഉണ്ടാകുന്ന തേനുകളും, സ്വയം വികസിപ്പിച്ച തേൻ ഉൾപ്പെടുത്തിയുള്ള വിവിധ ഉത്പന്നങ്ങളും മാർക്കറ്റിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൽ 2020 സെപ്റ്റംബറിൽ ആണ് ഒരു ബ്രാൻഡ് സ്റ്റാർട്ട് ചെയ്യുന്നത്. ഇതിനായി ഇന്ത്യയിൽ ഉടനീളം ഒരുപാട് യാത്രകളും ചെയ്തു. 2021 ൽ ഏപ്രിലിൽ കുറി പിടിച്ച 6 ലക്ഷം രൂപ ഉപയോഗിച്ച് 2 കടമുറി പണിതു ഒരു യൂണിറ്റ് സെറ്റ് ചെയ്തു. 2021 നവംബറിൽ BFILLS എന്ന പേരിൽ കണ്ണൂർ ക്യാപ്പിറ്റൽ മാളിൽ ഒരു കിയോസ്‌ക് സെറ്റ് ചെയ്തു. കൂടാതെ ഹൈപ്പർ മാർക്കറ്റിലും സൂപ്പർ മാർക്കറ്റിലും എല്ലാം പ്രോഡക്റ്റ് ലിസ്റ്റ് ചെയ്തു. വിചാരിച്ച വിജയം നേടാതെ ആയപ്പോൾ ഡിസ്‌ട്രിബ്യുട്ടേഴ്സ് വഴി മാർക്കറ്റ് ചെയ്യാൻ ശ്രമിച്ചു എങ്കിലും അത് കൂടുതൽ നഷ്ട്ടത്തിലേക്ക് എത്തിച്ചു.

https://bfills.com/

തുടക്കത്തിൽ തന്നെ 28 നു മുകളിൽ ഹണി ഉത്പന്നങ്ങൾ ഉണ്ടായിരുന്നു. അതിൽ പലതും ആളുകൾ കേട്ടിട്ട് പോലും ഇല്ലാത്ത പുതിയ പ്രൊഡക്ടുകൾ തന്നെ ആയിരുന്നു. അത് പ്രോപ്പർ ആയി ആളുകളിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെട്ടത് ആയിരുന്നു തിരിച്ചടി ആയത്. ബിസിനസ്സ് ഉപേക്ഷിക്കാം എന്ന തീരുമാനത്തിന്റെ വക്കിൽ എത്തിയപ്പോൾ, ബാംഗ്ലൂർ മാർക്കറ്റ് ഒന്ന് ട്രൈ ചെയ്യാം എന്ന് കരുതി ഫീൽഡ് സ്റ്റഡി നടത്തിയപ്പോൾ, 60 ഓളം ഹൈപ്പർ മാർക്കറ്റുകളിലേക്ക് മാത്രമായി ലിസ്റ്റിങ് ഫീസ് ആയി 8 ലക്ഷം രൂപ വേണ്ടി വരുന്ന സാഹചര്യം വന്നു. ഇത് മനസ്സിലാക്കി ആ പ്ലാൻ ഉപേക്ഷിച്ചു. അവസാനമായി എറണാകുളം കൂടെ ട്രൈ ചെയ്യാം എന്ന് കരുതി എറണാകുളത്ത് വ്യത്യസ്തമായ ഒരു അപ്രോച്ചിൽ സമീപിക്കാൻ ഒരു ശ്രമം നടത്തി. പാം ട്രീ എന്ന ഡ്രൈ ഫ്രൂട്സ് ബ്രാൻഡ് BFILLS പ്രൊഡക്റ്റുകൾ ലിസ്റ്റ് ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ചത് ഒരു പ്രതീക്ഷ നൽകി.

സൂപ്പർ മാർക്കറ്റ് ഹൈപ്പർ മാർക്കറ്റുകൾക്ക് പകരം ഡ്രൈ ഫ്രൂട്ട് ഷോപ്പുകളിൽ ബിഫിൽസ് ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്താൽ ബിസിനസ്സ് നേടാനാവും എന്ന ഒരു ഐഡിയ തോന്നുകയും വീണ്ടും ബാംഗ്ലൂരിലേക്ക് പോയി വിവിധ ഡ്രൈ ഫ്രൂട്ട് ബ്രാൻഡ് ചെയിനുകളുമായി ഡീലിൽ എത്തുകയും ചെയ്തു. മാത്രമല്ല 28 ഉത്പന്നങ്ങളിൽ നിന്നും 8 ഫ്ലേവർ ഹണികളിലേക്കും 4 ഹണി ഉത്പന്നങ്ങളിലേക്കും പ്രോഡക്റ്റുകൾ ചുരുക്കി. ഇന്നിപ്പോൾ 11 ഓളം സംസ്ഥാനങ്ങളിലായി വിവിധ ഡ്രൈ ഫ്രൂട്സ് ബ്രാൻഡ് ചെയിനുകളുടെ 250 ൽ അധികം ഔട്ട്ലറ്റുകളിൽ BFILLS ഉത്പന്നങ്ങൾ ലഭ്യമാണ്. മാർക്കറ്റിൽ ഇതുവരെ ഇല്ലാതെ വിവിധ ഹണി ഉത്പന്നങ്ങൾ അവതരിപ്പിക്കാൻ ഉള്ള നീക്കത്തിൽ ആണ് തമീം. അതിനായി വിവിധ ഫുഡ് ഡെവലപ്പിങ് ഇൻസ്റ്റിറ്റ്യൂട്ട്കളുടെ സഹായത്തോടെ റിസർച്ചുകൾ ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ട്. പ്രൊഡക്ഷൻ സ്റ്റാർട്ട് ചെയ്യുക എന്നതാണ് അടുത്ത ഘട്ടം. ഈ വർഷം തന്നെ വ്യത്യസ്ത പ്രൊഡക്ടുകൾ വിപണിയിൽ എത്തിക്കാം എന്ന പ്രതീക്ഷയിലാണ്. ഇന്ത്യൻ റെയിൽവേ, തുടങ്ങിയ വിപുലമായ മാർക്കറ്റ് ആണ് പ്ലാൻ ചെയ്യുന്നതും. മാത്രമല്ല, കഴിഞ്ഞ വർഷം ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് എക്സ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. പ്രൊഡക്ഷൻ യൂണിറ്റ് വിപുലീകരണം പൂർത്തിയാക്കുന്നതോടെ, അടുത്ത വർഷം വിവിധ രാജ്യങ്ങളിലേക്കുള്ള എക്സ്പോർട്ടും പദ്ധതി ഇടുന്നു. ഫാമിലിയിൽ നിന്നുള്ള സൈലന്റ് സപ്പോർട്ടും മികച്ച ടീമും, ഇതിനെല്ലാം വേണ്ടി പ്രവർത്തിക്കുന്നതാണ് മുന്നോട്ട് പോകാനുള്ള ഊർജ്ജം എന്ന് തമീം പറയുന്നു.

ബിസിനസ്സിൽ പാരമ്പര്യമില്ലാത്തതും അറിവില്ലായ്മയും, ഒരുപാട് പ്രതിസന്ധികളിലേക്കും മനസംഘർഷങ്ങളിലേക്കും സാമ്പത്തിക നഷ്ടത്തിലേക്കും പലപ്പോഴും എത്തിച്ചിട്ടുണ്ടെങ്കിലും, പ്രതീക്ഷകളിൽ പിടിച്ച് നിന്നതാണ് ഇന്നുള്ള നിലയിലേക്കെങ്കിലും എത്തിപ്പെടാൻ സാധിച്ചത് എന്ന് പുതുതായി ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവരോടായി തമീം പറയുന്നു.

Advertisement

Recent Posts

Advertisement