Advertisement

സിറോയിൽ നിന്നും ഹീറോയിലേക്ക് ഫഹദ് ഫാസിൽ

Advertisement

രണ്ടായിരത്തി രണ്ടിൽ… കൈയ്യെത്തും ദൂരത്ത് കണ്ടപ്പോൾ തോന്നി ഇയാളൊരിക്കലും രക്ഷപ്പെടില്ലെന്ന്…പിന്നെ കുറേ കാലത്തേക്ക് ഒരു വിവരവുമില്ല..2009 ൽ ഒരു വരവു വന്നു… കേരളാകഫേയിലെ ഒരു ചെറു ചിത്രമായ മൃത്യുഞ്ജയത്തിൽ.അപ്പൊ തോന്നി, കുഴപ്പമില്ലല്ലോ… ചിലപ്പൊ തെളിയുമായിരിക്കും…അടുത്ത വർഷം cocktail എന്ന ചിത്രത്തിൽ മറ്റൊരു test dose…

അവിടന്ന് ചാപ്പാ കുരിശിലും, 22FK യിലും, ഡയമണ്ട് നെക്ലസിലുമായി രണ്ടു മൂന്ന് വൻ ഞെട്ടിക്കൽ…തള്ളിപ്പറഞ്ഞ സകലരേയും കൊണ്ട് ‘യെവൻ കൊള്ളാമല്ലോ’ എന്നു പറയിക്കാൻ അതു മതിയായിരുന്നു…അപ്പൊഴും ചിലർക്കെങ്കിലും ഒരു സംശയം:ഫഹദിന് അഭിനയം വരണമെങ്കിൽ കോട്ടും സ്യൂട്ടും ഇടണം… ക്ഷോഭിക്കുന്ന പണക്കാരൻ… type cast ആയതു തന്നെ…അപ്പൊ ദേ പുള്ളിയൊരു ഓട്ടോയിൽ കേറിയിങ്ങു വന്നു; ഫ്രൈഡേ എന്ന ചിത്രത്തിൽ… തനിയൊരു ഓട്ടോ ഡ്രൈവർ…തൊട്ടുപിറകേ അന്നയും റസൂലും..

ഇവിടെയാണ് ഫഹദ് എന്ന നടൻ ചോദ്യം ചെയ്യപ്പെടാൻ പറ്റാത്ത തരത്തിലുള്ള ഒരു കരിയർ പോയിന്റിൽ എത്തുന്നത്.
പിന്നെ, ആമേനിലും, ആർട്ടിസ്റ്റിലും, 24 നോർത്ത് കാതത്തിലും, ഇന്ത്യൻ പ്രണയ കഥയിലും, ബാംഗ്ലൂർ ഡെയ്സിലും, ഇയോബിന്റെ പുസ്തകത്തിലുമൊക്കെയായി വിസ്മയിപ്പിച്ചു കൊണ്ടേയിരുന്നു.ഒരേ കാലത്തിൽ പുറത്തിറങ്ങിയ ആർട്ടിസ്റ്റിലേയും, നോർത്ത് കാതത്തിലേയും, പ്രണയകഥയിലേയും കഥാപാത്രങ്ങളെ മാത്രം നോക്കിയാൽ മാത്രം മതി ഇയാളുടെ റേഞ്ചറിയാൻ…മൂന്നു തരം body language… മൂന്നു തരത്തിലുള്ള expressions.മൂന്നു തരം dialogue delivery…

ഇതിനുമപ്പുറം ഇനിയൊരു നടൻ എന്തു ചെയ്യാൻ എന്നു പ്രേക്ഷകൻ സന്ദേഹിച്ചിരിക്കുമ്പൊഴാണ് ഒരു കുളിർ കാറ്റു പോലെ മഹേഷിന്റെ വരവ്…മലയാള സിനിമയിൽ ഇന്നോളമുണ്ടായതിൽ വച്ച് എണ്ണം പറഞ്ഞ കഥാപാത്രം.അന്നോളം പിൻതുടർന്ന ശൈലി അപ്പാടെ പൊളിച്ചെഴുതി ഫഹദ്…സ്വന്തം ശൈലിയിൽ നിന്നൊരു മാറി നടത്തം ഒരു നടനു സാധിക്കുകയെന്നത് അത്യന്തം ക്ലേശകരമായ ഒരു അപൂർവ്വതയാണ്…തീർത്തും ആയാസ രഹിതം എന്നോണം ഫഹദ് അത് സാധിച്ചെടുത്തു…പിന്നീട് വന്ന ടേക്കോഫിലും തന്റെ കഥാപാത്രത്തെ ഉജ്ജ്വലമാക്കി ഫഹദ്..ശൈലി പൊളിച്ചെഴുത്ത് ഇങ്ങേരൊരു ശീലമാക്കിക്കഴിഞ്ഞു എന്നു മനസ്സിലായത് പിന്നാലെ വന്ന തൊണ്ടിമുതലും ദൃക്സാക്ഷിയുംഎന്ന സിനിമയിലെ പ്രസാദിനെ കണ്ടപ്പൊഴാണ്…

That was a stunning performance… ഒരു പഠിച്ച കള്ളന്റെ സകല ഭാവങ്ങളും അനായാസേന പ്രസാദിൽ മിന്നി മറഞ്ഞു…ഫഹദിനെ കുറിച്ച് ഇത്രയും പറഞ്ഞു പോയതിനു പിന്നിലെ പ്രചോദനം മറ്റൊന്നുമല്ല; ഇന്നലെ അയാളുടെ പുതിയ ചിത്രമായ കാർബൺ കണ്ടു:അപ്പോൾ മനസ്സിൽ തോന്നിയ ഒരു ചോദ്യമുണ്ട്:ഇയാളെന്താ ഇങ്ങനെ??
Absolutely Brilliant….
കാടിന്റെ നടുവിലൂടെ നടന്നു വരവേ ഒരു കായ പറിച്ചു കഴിക്കുമ്പോൾ ഫഹദറിയുന്ന പുളിപ്പ് ആ ഒരു എക്പ്രഷനിലൂടെ പ്രേക്ഷകനറിയും…ഫഹദിന്റെ ഓരോ സിനിമകളും ഓരോ വാഗ്ദാനങ്ങളാണ്:ഇതു വരെ കണ്ടതിലും മികച്ചത് നൽകിയിരിക്കും എന്ന വാഗ്ദാനം..ഇനി വരാനുള്ളത് അൻവർ റഷീദിന്റെ ‘ട്രാൻസ്’ ആണ്…പ്രതീക്ഷ വാനോളമാണ്…
കാത്തിരിപ്പ് ആരംഭിച്ചു കഴിഞ്ഞു…
Credits: Mahesh Gopal

Advertisement
Advertisement