Advertisement
സോഷ്യൽ മീഡിയ

ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നവർ അറിയാൻ

Advertisement

ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ പല ആരാധനാലയങ്ങളിൽ നിന്നും അകറ്റി നിർത്തപ്പെടുമ്പോൾ ഈ ആർത്തവത്തെ ആഘോഷമാക്കി മാറ്റുന്ന ഒരു അമ്പലം ഉണ്ട് നമ്മുടെ ഇന്ത്യയിൽ.ഇന്ത്യയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നായ കാമാഖ്യ ക്ഷേത്രം.ആസാമിലെ ഒരു നഗരമായ ഗുവഹാത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ എന്ന കുന്നിൻ മുകളിലാണ് ഈ ക്ഷേത്രമന്ദിരം സ്ഥിതി ചെയ്യുന്നത്.ദേവിയുടെ ആർത്തവ ദിനങ്ങൾ ഇവിടെ ആഘോഷിക്കപ്പെടുന്നു.സ്ത്രീകളുടെ ശക്തി കേന്ദ്രം ആയാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.

Idols adorning the walls of the temple. Source: Wikimedia.

ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ യോനി ആണ്.ഇതിനു പിന്നിൽ ഒരു ചരിത്രം ഉണ്ട്.ദക്ഷയാഗസമയത്ത് ജീവത്യാഗം ചെയ്ത സതീദേവിയുടെ ശരീരം മഹാവിഷ്ണുവിന്റെ സുദർശന ചക്രപ്രയോഗത്താൽ 108 കഷണങ്ങൾ ആയി ചിതറിയപ്പോൾ യോനീഭാഗം വീണ ഭാഗമാണിതെന്ന് വിശ്വാസം. ആദിശക്തിയുടെ പ്രതാപരുദ്രയായ ഭഗവതീ സങ്കല്പമാണ് “കാമാഖ്യാദേവി”. ഒമ്പത് യോനീരൂപങ്ങളുടെ മദ്ധ്യത്തിലായി ഒരു യോനീരൂപത്തിലാണ് ശ്രീചക്രം നിരൂപിക്കുന്നത്. താന്ത്രികാരാധനയുടെ ഒരു കേന്ദ്രമായും കാമഖ്യ ക്ഷെത്രം പരിഗണിക്കപ്പെടുന്നു.

A menstruating idol at the temple. Source: Wikimedia.

ബലി നല്കുന്നത് ആൺമൃഗങ്ങളെ

ഈ ക്ഷേത്രത്തിൽ ബലി ആയി നൽകുന്നത് ആൺ മൃഗങ്ങളെ ആണ്.ദിവസവും ഇവിടെ ആണാടിനെ ബലി കഴിക്കുന്നു.പേന മൃഗങ്ങളെ ബാലീ കഴിക്കാൻ പാടില്ല.പൂജക്കുള്ള ദ്രവ്യങ്ങളായി ചുവന്ന പൂക്കൾ, ചുവന്ന തുണിക്കഷണങ്ങൾ, ചുവന്ന ചാന്ത് എന്നിവയാണ് അർപ്പിക്കുന്നത്.

ചിത്രം കടപ്പാട് :വിക്കി മീഡിയ

ഈ ക്ഷേത്ര സമുച്ഛയത്തിൽ പ്രധാന ഭഗവതിയെ കൂടാതെ പത്ത് ദേവീ സ്ഥാനങ്ങൽ കൂടി സങ്കൽപ്പിക്കപ്പെടുന്നു. അവ ദശമഹാവിദ്യമാരായ മഹാകാളി, താരാദേവി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, ചിന്നമസ്ത, തൃപുര സുന്ദരി, ധൂമാവതി, മാതംഗി, കമല (മഹാലക്ഷ്മി) എന്നിവയുടേതാണ്. ആദിശക്തി (ദുർഗ്ഗ) മാതാവിന്റെ പത്തു പ്രധാന താന്ത്രിക രൂപങ്ങൾ ആണിവ. തൃപുര സുന്ദരി, മാതംഗി, കമല എന്നിവ പ്രധാന ക്ഷെത്രത്തിലും മറ്റുള്ളവ വേറേ ക്ഷേത്രങ്ങളിലും ആരാധിക്കപ്പെടുന്നു.

Source: Wikimedia.

Advertisement
Advertisement